1.
വിശ്വാസത്താലിന്നു പോകുന്നു ഞാൻ
സ്വന്ത ശാശ്വതനാട്ടിൽ
മന്നിൽ ഞാനന്യൻ ക്രിസ്തുവിൽ
ധന്യനെന്നതു നിർണ്ണയം
2.
മന്നിൻ മഹികമകൾ
മാനധനാദികളെന്നിവയല്ല
ക്രിസ്തുവിൻ നിന്ദ നിത്യ
ധനമെന്നെണ്ണി പോകുന്നേൻ
3.
ആശ്വാസദായകൻ വിശ്വാസനായകൻ
സത്പ്രകാശകൻ
പാതയിലെന്നും നല്ലൊളി
തന്നു നടത്തിടുന്നെന്നെ
4.
പുത്തനാം ശാലേമിലെത്തിയെൻ
രാജനെ കാണും വേഗത്തിൽ
നിത്യസന്തോഷ ഗീതങ്ങളോടെ
തൻപാദം ചേരും ഞാൻ
421
യേശുവിൻ സാക്ഷിയായ്
പോകുന്നു ഞാനിന്നു
ക്രൂശിൻ പാതയിൽ ഹാ! എനിക്കെത്രയോ
യോഗ്യമതാകയാൽ ഞാൻ മഹാ ഭാഗ്യവാൻ!