1.

മഞ്ഞുപോൽ ലോകമഹികൾ
മുഴുവൻ മാഞ്ഞിടുമെൻ തോഴാ
ദിവ്യരഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ

2.

പൊന്നും വസ്ത്രങ്ങളും മിന്നും
രത്നങ്ങളുമിതിന്നു സമമോ തോഴാ?
എന്നുംപുതുബലമരുളും അതിശോഭ കലരും
ഗതിതരുമന്യൂനം

3.

തേനൊടു തേൻ കൂടതിലെ
നൽതെളിതേനിതിന്നു സമമോ തോഴാ?
ദിവ്യ തിരുവചനം നിൻദുരിത
മകറ്റാൻ വഴിപറയും തോഴാ

4.

ജീവനുണ്ടാക്കും ജഗതിയിൽ
ജനങ്ങൾക്കതിശുഭമരുളിടും
നിത്യജീവാത്മസൗഖ്യം ദേവാത്മാവരുളും
വഴിയിതു താൻ നൂനം

5.

കാനനമതിൽവച്ചാനന്ദരൂപൻ
വീണവനോടെതിർക്കേ ഇതിൻ
ജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെ
ക്ഷീണിപ്പിച്ചെന്നോർക്ക

6.

പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം
പരിണമിച്ചൊഴിഞ്ഞിടിലും
നിത്യപരമേശവചനം പാപിക്കു ശരണം
പരിചയിച്ചാൽ നൂനം

432

തേനിലും മധുരം വേദമല്ലാതി
ന്നേതുണ്ടുചൊൽ തോഴാ
നീ സശ്രദ്ധമിതിലെ സത്യങ്ങൾ വായിച്ചു
ധ്യാനിക്കുകെൻ തോഴാ!