433
1.
ദൈവമെ നിൻ അറിവാലെ
ഹൃദയം നിറയ്ക്കുകെ
ജീവനാം നിൻ ക്രുപയാലെ
ആത്മകൺ തുറക്കുകേ
2.
ഒരു ബാലൻ തന്റെ പാത
നിർമ്മലമാക്കിടുവാൻ
കരുതേണം നിൻ പ്രമാണം
കേട്ടു കാത്തു സൂക്ഷിപ്പാൻ
3.
തേടിയൊരു ശലോമോനും
ഈ നിക്ഷേപം ദർശനേ
നേടി കർത്തൻ സുപ്രസാദം
കേട്ടു തൻ രഹസ്യത്തെ
4.
ദൈവഭക്തിക്കടിസ്ഥാനം
സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻദാനം
ഫലം ദിവ്യ സ്വാതന്ത്ര്യം
5.
നടക്കുമ്പോൾ ഇടറാതെ ജ്ഞാനം
കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ
ചുറ്റുംകാവൽ നിന്നിടും
6.
മണ്ണുംപൊന്നും നീങ്ങിപ്പോകും
കണ്ണിൻ മോഹം വാടുമേ
വിണിൻ ദാനം ആത്മജ്ഞാനം
നിലനില്ക്കും എന്നുമേ
7.
ദൈവമെ നിൻ വെളിപ്പാടിൻ
ആത്മാവിങ്ങും നല്കുകേ
നിൻ പ്രകാശം അവകാശം
ആക്കുവാൻ തന്നരുൾകേ