2.

സുസ്ഥിരമായൊരു വസ്തുവുമില്ലയീ
പൃത്ഥ്വിയിലെങ്ങും മർത്യനഹോ
ക്രിസ്തുവിലുണ്ടുസമസ്തസൗഭാഗ്യവും
അസ്ഥിരമല്ലിതു നിശ്ചയമേ

3.

വെളളിയും പൊന്നുമമൂല്യനിക്ഷേപവും
ഉളളിൽ വിശ്രാന്തി നൽകിടുമോ?
ഭളളിവയിൽ വളർത്തുന്നതു മൗഢ്യമാം
തെല്ലിടയ്ക്കുളളിവ സ്വപ്നസമം

4.

ജീവനും ഭാഗ്യവുമക്ഷയ തേജസ്സും
ഏവനും ദാനമായ് ലഭിക്കും
കാൽവറി ക്രൂശിൽ മരിച്ച ക്രിസ്തേശുവിൻ
പാവന നാമത്തിൽ വിശ്വസിക്കിൽ

438

1.

വാനവും ഭൂമിയുമാകവേ നീങ്ങിടും
വാനവൻ തന്റെ വാക്കുകളോ
ന്യൂനതയെന്നിയെ സംസ്ഥിതി ചെയ്തിടും
നൂനമതൊന്നു താൻ നിത്യധനം