1.
തിരുവെഴുത്തുകളോടു ദിവ്യശക്തിയും
അറിയാഞ്ഞാലടിയങ്ങൾ പിഴച്ചിടുമേ
കരുണയോടെ നീ ബുദ്ധി തുറന്നു
മറപൊരുളായതു തെളിവാക്കുകേ
2.
അനുസരിച്ചിടുന്നൊരു മനസ്സുളേളാരായ്
മനുജന്റേതല്ലിതു പരൻ വചനം
എന്നെല്ലാപേരും അനുഭവിപ്പാൻ
വന്നു നിൻശക്തിയാലരുളിടുക
3.
നിൻതിരു സത്യത്തെ ഹൃദയമതിൽ
പിന്തിരിയാതെ കൈക്കൊണ്ടിടുവാൻ
ഇന്ദ്രിയങ്ങളെല്ലാം ക്രമപ്പെടുത്തി
നിൻവിശുദ്ധാത്മാവാൽ ഭരിക്കേണമേ
4.
വേദത്തിൻ കാതലാം നിന്നിൽ
ഞങ്ങൾ ഭേദമില്ലാതെ വസിച്ചിടുവാൻ
ഖേദമുളള എല്ലാ വഴികളെയും
ബോധം വരുത്തുക പരിശുദ്ധനേ!
5.
വിണ്ണിൽ നിൻതിരുമുഖം കാണുംവരെ
മണ്ണിൽ ജീവിക്കും നാളെന്നും ഞങ്ങൾ
കണ്ണാടിയാം നിന്റെ സുവിശേഷത്തിൽ
നിന്നെക്കണ്ടാശയിൽ ആനന്ദിപ്പാൻ