2.

പഞ്ചാമൃതസന്നിഭമതു മമ
നെഞ്ചിന്നരുളും സംതൃപ്തിയെ
സംജാത സുമോദമന്വിതമെന്നധരം
സ്തുതിചെയ്യുമേശുവെ

3.

പുന്തേൻ ഭ്രമരങ്ങളതീവ ശ്രമം
ചെയ്താർജ്ജിപ്പതുപോൽ മമ
സന്ദേഹമൊഴിഞ്ഞനിശം
വചനത്തിൻ മധുരസമാസ്വദിക്കും

4.

ഇന്നാൾവരെയും പൊരുതവയൊടു
നന്നായ് മന്നവർ നാസ്തികരും
എന്നാൽ നിസ്തുലമഹിമയൊടവയിന്നും
വിജയിച്ചിടുന്നു

5.

ദൈനംദിനമിവയുടെ സത്യത
ജനസമ്മതമായി വരുന്നു
നൂനം പല നൂതന തെളിവുകളൂനമൊഴി -
ഞ്ഞുളവായിടുന്നു

440

1.

സംജീവകമാം തിരുവചനം
സന്തോഷസമേതം പ്രതിദിനമെൻ
ജീവിത പരമസുഖാർത്ഥമ
ചഞ്ചലനായ് ഹൃദി സംഗ്രഹിക്കും