1.

ആദിയിൽ വചനമുണ്ടായിരുന്നു
ആ വചനം ദൈവമായിരുന്നു
കൃപയും സത്യവും നിറഞ്ഞൊരീ വചനം
ജഡമെടുത്തിഹെ വന്നു മന്നവനായ്

2.

പാതയ്ക്കു ദീപമാമീവചനം പാരിൽ
നല്ലൊളി ഈ വചനം
പാതയറിയാത്ത പഥികനെന്നും
പരിപാലനമേകും തിരുവചനം

3.

കാരിരുളേറുമീ ജീവിത പാതയിൽ
വാടിത്തളരും വേളകളിൽ
എന്നാശ്വാസമായെന്നേക്കും ധ്യാനിക്കും
എന്നും മാറാത്ത തിരുവചനം

441

വചനം വചനം തിരുവചനം
മാനവഹൃദയങ്ങൾക്കാനന്ദമേകുന്ന
വചനം തിരുവചനം