2.

വാനവും ഭൂമിയുമാഴവുമൊരുപോൽ
വാണരുളുന്നു സദാ - മഹാ
ജ്ഞാനത്തോടവയെ നിൻ
മഹത്വത്തിന്നായ് നീ നടത്തിടുന്നഹോ!

3.

നിൻപ്രിയ ദാസരിൻ നന്മയിലേക്കായ്
അൻപിയലും പരനേ - എല്ലാം
ഇമ്പമോടൊന്നായ് വ്യാപരിച്ചിടുന്നു
തുമ്പമവർക്കു വൃഥാ

4.

മൊട്ടിനു കയ്പു രുചിക്കിലുമായതു
പൊട്ടിവിടർന്നിടുമ്പോൾ - അതു
കാട്ടുമതിൻ മധുരാകൃതിയും
തേൻകട്ടയുമുണ്ടകമേ

5.

ശിക്ഷയിലും ബഹുകഷ്ടത തന്നിലും
അക്ഷയനാം പരനേ - നിന്റെ
രക്ഷയിൻ മാമധുരം രുചിക്കാമതു
നിശ്ചയമീയെനിക്കു

6.

എന്തിനു പൊങ്ങി വരുന്നൊരു
കാറിനാൽ ചിന്ത തളർന്നിടുന്നു - പരം
ചിന്തിടുമാറതു പൂർണ്ണമതോർത്താൽ
സന്തോഷമേയെനിക്കു

7.

വൻകടലിൽ തിരകൊണ്ടുമറിഞ്ഞാൽ
സങ്കടമെന്തിനതിൽ എനി - ക്കെൻ
കണവന്നുടെ ശക്തിയെ കാണാം
ശങ്കകൂടാതുടനെ

8.

എത്ര കറുത്തൊരിരുട്ടിലുമീ ഞാൻ
കർത്തനേ നിൻ വലങ്കൈ - കണ്ടെൻ
അത്തലടക്കി മനോസുഖമെപ്പോഴും
എത്തിടാമേ പരനേ!

451

1.

ദൈവമേയത്രയഗാധമഹോ! നിൻ
ദിവ്യവിചാരണകൾ - ഓർത്താൽ
എവ്വിധമതിലെ ദിവ്യരഹസ്യങ്ങൾ
ചൊവ്വോടറിഞ്ഞിടുന്നു