1.
ഭാരമുളളിൽ നേരിടും
നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും
തൻ മാറിനോടു ചേർത്തിടും
2.
സംഭവങ്ങൾ കേൾക്കവേ
കമ്പമുളളിൽ ചേർക്കവേ
തമ്പുരാൻ തിരുവചന -
മമോർക്കവേ പോമാകവേ
3.
ഉലകവെയിൽ കൊണ്ടുഞാൻ
വാടിവീഴാതോടുവാൻ
തണലെനിക്കു തന്നിടുവാൻ
വലഭാഗത്തായുണ്ടുതാൻ
4.
വിശ്വസിക്കുവാനുമെ -
ന്നാശ വച്ചിടാനുമീ
വിശ്വമതിലാശ്വസിക്കാ -
നാശ്രയവുമേശു താൻ
5.
രാവിലും പകലിലും
ചേലൊടു തൻ പാലനം
ഭൂവിലെനിക്കുളളതിനാൽ
മാലിനില്ല കാരണം