1.

ബഹുവിധ ഭീതികളേറും ധരയിൽ
തീരാത്ത കൃപയെൻമീതേ
പകരുവതമിതം സന്തോഷമനിശവും
തരും ഭയമെഴാതെ ഓ - ഓ - തരും

2.

പല പരിശോധനകൾ വരുമെന്നാൽ
ശ്രീയേശുവരികിൽ വന്നു
മമ കൃപമതിയെന്നെന്നോടു ദിവസവും
മോദാലരുളിടുന്നു ഓ - ഓ മോദാൽ

3.

അതിബലമുളള കരങ്ങൾ മൂലം
താങ്ങുന്നു കൃപയാലെന്നെ
മതിബലമകലും നേരത്തഭയമവൻ
നൽകിടുന്നു നന്നേ ഓ - ഓ നൽകി

4.

മനുജരനേകമരാജകമായി
മേവുന്നുലകിലീ കാലം
മനസ്സുഖമൊടു ഞാൻ വാസം തുടരുവതു
ദിവ്യകരുണമൂലം ഓ - ഓ ദിവ്യ

464

എൻ ജീവനാഥൻ കൃപയാലെന്നെ
നടത്തിടുവതെന്താനന്ദം!
തൻജീവനെന്നെ വിജയം നൽകി
പുലർത്തിടുവതെന്താനന്ദം!