1.

കല്ലുകൾ മുളളുകളിവയിലെൻ കാലുകൾ
തല്ലിടാതവനെന്നെ കാക്കും അ അ അ
ഇല്ലൊരു വഴിയും അവനറിയാതെ
തെല്ലുമേ കുഴയാ ഞാൻ കൃപയാലെ

2.

ഇദ്ധരയിളകും വൻകൊടുംകാറ്റതിൽ
ഇത്രയും ശാന്തതയാരിൽ അ അ അ
ഉത്തമനവനിൽ ഉറപ്പിച്ചെൻ പാദം
നിത്യവും അടിയൻ നിൽക്കും സമ്മോദം

3.

ഉഗ്രമാം വെയിലിൽ ഉലകമാം വയലിൽ
ഊഴിയം ഞാൻ ചെയ്യുന്നേരം അ അ അ
ഉണ്ടെനിക്കരികിൽ അവൻ തണലായി
കുണ്ഠിതം വരികിൽ ഉടൻ തുണയായി

4.

വൻമരുഭൂമിയിൽ എൻമനം നീറുകിൽ
തൻമുഖം എനിക്കാശ്വാസം അ അ അ
വിണ്മയമാകും വനാന്തരമേതും
നന്മയും ദയയും അവനെനിക്കേകും

465

എന്നുമീ ഭൂവിലെൻ ജീവിതയാത്രയിൽ
എന്നുടെ സഖിയാണേശു
അ അ അ അ
ഉന്നതനവനെൻ കൂടെ പ്രയാണം
തന്നുടെ വചനം എനിക്കു പ്രമാണം