1.
ചരമനാൾ വരെ മാറ്റമെന്നിയേ
പരമനിശ്ചയം മൂലം
പരമൻ നീയെന്നെ പരിപാലിച്ചു
കൊണ്ടിരുന്നിടുമെന്നും നിർണ്ണയം
2.
തിരുമുഖമെന്നെ നോക്കിയിരിപ്പതതി
ധൈര്യത്തിനു ഹേതുവാം
മരണനിഴലിൻ വഴിയിൽകൂടി
ഞാൻ നടന്നാലും തെല്ലും ഭയപ്പെടാ
3.
അഴിയാതുളെളാരു ജീവശക്തിയിൽ
പുതുജനനത്തിൻ മക്കളായ്
തിരുവചനത്താൽ ജനിപ്പിച്ചാത്മിക
പുതുക്കം തന്നെന്നെ കാക്കുന്നു
4.
ആരെ വിശ്വസിക്കുന്നെ -
ന്നറിയുന്നുണ്ടു ഞാനിന്ന്
അവനെനിക്കുളേളാരുപനിധി
പരമവസാനം വരെ സൂക്ഷിക്കും
470
കാത്തിടും പരനെന്നെ
കരുണയോടവനെന്നും
കരളലിഞ്ഞു തൻതിരുക്കരങ്ങളാൽ
ഭരിച്ചു കാക്കും താനെന്നേക്കും