1.

ഒരിക്കലും പിരിഞ്ഞു പോയിടാ -
ത്തൊരുറ്റ സ്നേഹിതൻ
ശരിക്കു സൽപ്രബോധനങ്ങൾ
തന്നു താങ്ങിടുന്നവൻ
തനിക്കു തുല്യനില്ല ഭൂവി -
ലന്യനിത്ര നല്ലവൻ

2.

കരുത്തനാമവൻ കരത്തിനാൽ
പിടിച്ചിരിക്കയാൽ
ഒരുത്തനും പിടിച്ചു വേർപിരി
ക്കുവാൻ കഴിഞ്ഞിടാ -
വിരുദ്ധമായ് വരുന്നതൊന്നു
മേതുമേ ഭയന്നിടാ -

3.

അനാഥനല്ല ഞാനിനിയനുഗ്ര
ഹാവകാശിയായ്
അനാദി നിർണ്ണയപ്രകാര
മെന്നെയും വിളിക്കയായ്
വിനാശമില്ലെനിക്കിനി
യനാമയം വസിച്ചിടാം -

4.

നശിക്കുമീ ധരയ്ക്കുമീതിലുളള
തൊക്കെയെങ്കിലും
നശിക്കയില്ല നാഥനാമവന്റെ
വാക്കൊരിക്കലും
വസിച്ചിടാമതിൽ രസിച്ചു
വിശ്വസിച്ചു നിശ്ചലം -

5.

പ്രമോദമെന്നു ഭൂമയർ ഗണി
ച്ചിടുന്നതൊക്കെയും
പ്രമാദമെന്നറിഞ്ഞു ഞാനവ
ന്നടുത്തണഞ്ഞതാൽ
പ്രസാദമുളളതെന്തവന്നതെന്ന
റിഞ്ഞമർന്നിടാം -

471

ഇതെന്തു ഭാഗ്യമേശുനാഥനോടു
ചേർന്നു ഞാനിതാ!
ഇത്ര ശ്രേഷ്ഠനാഥനെന്റെ
മിത്രമായ് ഭവിച്ചു ഹാ!