1.

ഭാരമെഴുന്നീ പാരിടവാസം
പാർക്കുകിലെന്തു പ്രയാസം
ഭാരമശേഷം തന്നുടെ ശീർഷം
തീർക്കുമതെന്താശ്വാസം

2.

യുദ്ധവിപത്തും സത്യവിരുദ്ധവു
മിദ്ധരയിൽ വളർന്നാലും
മർത്യരെല്ലാരുമെതിർത്തുവെന്നാലും
നൽകിടുമവൻ സങ്കേതം

3.

ഭീതിയകറ്റി കൂടെ നടത്തി
പ്രീതി വളർത്തി ദിനവും
ക്ഷീണിക്കും സമയം താങ്ങിടും
സദയം കാണിക്കും നൽവഴിയഭയം

4.

ഒരു തുണയിതുപോലൊരുവനില്ലുലകിൽ
കരുതുവതിന്നുമില്ലറികിൽ
മരണമാം യോർദ്ദാൻ കരയിലുമരികിൽ
ശരണമവൻ തരുമൊടുവിൽ

472

എന്താനന്ദം യേശുമഹേശനെ
പിന്തുടരുന്നതു മനമേ!
വൻതാപമതിൽ താൻ തണലേകും
സന്തതമവൻ തുണയാകും