1.
നാശലോകത്തിൽനിന്നു
ദാസനാമെന്നെയവൻ
ആശയോടെ വീണ്ടെടുത്തതോർക്കുന്നേരം
2.
വാനദിനേശനാമെൻ
നായകനെ ഞാനെന്റെ
മാനസേ ധ്യാനിച്ചിടുമ്പോൾ സ്നേഹമാർന്ന
3.
നാഥനാമേശുവിന്റെ
പാദത്തിലിരുന്നു ഞാൻ
വേദവാക്യങ്ങൾ കൃപയാൽ ധ്യാനിക്കുമ്പോൾ
4.
അരുണോദയ സമയേ
പരിചൊടെഴുന്നു തിരു
ചരണസമീപേ ചെല്ലുമ്പോൾ ഇമ്പമേറും
5.
ഓരോ കാര്യങ്ങളെന്റെ
നേരെ വന്നെതിർത്തുകൊ
ണ്ടോരോന്നായ് വിഷമിപ്പിക്കും നേരമെന്റെ
6.
മോടിയേറും മുഖത്തിലേറെ പാടുകളേറ്റു
വാടിയതോർത്തു നോക്കുമ്പോൾ
പ്രാണനാഥൻ
7.
മേഘവാഹനത്തിൽ സ്വർ
ല്ലോക ദൂതരുമായി
ആഘോഷമോടെ വരുമ്പോൾ ശോഭതിങ്ങും