1.

ലംഘനം ക്ഷമിച്ചേശു പാപം മറച്ചു തന്നു
സങ്കടമില്ലിനിയും എനിക്കു
നിത്യം തൻകഴലാണഭയം -

2.

നല്ലൊരിടയനായി വല്ലഭനേശുവുണ്ട്
നല്ലമേച്ചിൽ ദിനവും
അരുളുമതാലില്ലെനിക്കൊരു കുറവും -

3.

സീയോൻ നഗരം നോക്കി
പോകുന്ന സഞ്ചാരി ഞാൻ
നാശമില്ലാ നഗരം
അവിടെയത്രേ എന്റെ പിതൃഭവനം -

4.

ലോകവനാന്തരത്തിൽ
പോകുമ്പോഴെന്നകത്തിൽ
ജീവാമൃതവചനം
പൊഴിക്കുമതാണെന്നുമെനിക്കശനം -

5.

കൂരിരുൾ വഴിയിലും കൂടെയെന്നേശുവുണ്ട്
വൈരികളിൽ നടുവിൽ വിരുന്നൊരുക്കി
ധൈര്യമായി നടത്തും

6.

നന്മയും കൃപയുമെന്നായുരന്തം വരെയും
ഉണ്മയിൽ പിന്തുടരും നാഥനോടൊത്തു
വാണിടും ഞാനനന്തം -

474

ആനന്ദം ആനന്ദമേ - എൻ ജീവിതം
ആനന്ദം ആനന്ദമേ