1.

തിരിഞ്ഞു പാപികളുടെ
വഴിയിൽ നിന്നിടാതെയും
പരിഹാസികളിൻ പീഠ -
ത്തിരുന്നിടാതെയുമുളള

2.

തനതിഷ്ടം ദേവവാക്കിൽ
ദിനവും വച്ചതിൽ നിന്നു
മനസ്സിലെല്ലാനേരവും നിനച്ചു
ധ്യാനം ചെയ്യുന്ന

3.

ആറ്റരികത്തു നട്ടു വാട്ടം
ഇലയ്ക്കില്ലാതെ
ഏറ്റകാലത്തു കനി -
കായ്ക്കും വൃക്ഷത്തോടൊത്ത

4.

ചെയ്യുന്നതെല്ലാമവൻ മെയ്യായ്
സാധിക്കും ദുഷ്ട -
കയ്യർ പാറ്റിക്കളയും തീയിൽ
പതിർപോൽ തന്നെ

5.

നല്ലോർ വഴിയെ സർവ്വവ -
ല്ലഭനറിയുന്നു
വല്ലാത്ത ദുഷ്ടർവഴി എല്ലാം
നശിച്ചുപോകും

6.

അതിനാൽ ദുഷ്ടന്മാർ
ന്യായവിധിയിങ്കലും പാപികൾ
എഴുന്നേറ്റിടാ നീതിയുളളവരിൻ
സഭയിങ്കലും

7.

ക്രിസ്തുനാമമേ ജയം -
ക്രിസ്തുനാമമേ ജയം
ക്രിസ്തേശുനാമത്തിന്നു
എന്നും ജയം ജയമേ

478

മനുജനിവൻ ഭാഗ്യവാൻ
മനുജനിവൻ ഭാഗ്യവാൻ
വിനയാം ദുഷ്ടരിന്നാ
ലോചനയിൽ നടക്കാതുളള