1.

ഉന്നതി വിട്ടീ മന്നിതിൽ
വന്നെൻ ഖിന്നത തീർപ്പാനായ്
തന്നുയിരേകി മന്നവനാം
നീ നിന്ദ ചുമന്നതിനാൽ

2.

വിലാപഗാനം മാറ്റിയെൻ നാവിൽ
പുതിയൊരു പാട്ടേകി
വിണ്ണുലകത്തിന്നധിപതിയാകും
നിൻപ്രിയ മകനാക്കി

3.

കരുമന തീരും കണ്ണീർ തോരും
നിൻതിരു സന്നിധിയിൽ
കരുണയെഴും നിൻ കരങ്ങളാലെ
കരുതി നടത്തിടും

488

ജയ ജയ ജയ ഗീതം
ഉന്നതനാമെന്നേശുവിനായ്
ഞാനെന്നാളും പാടിടും
രാജാധിരാജൻ നീ
ദേവാധിദേവൻ നീ
ഭൂജാതികൾക്കെല്ലാം
രക്ഷാകരൻ നീയേ