1.

നിന്റെ നിക്ഷേപമവനെന്നു കരുതാ -
മെങ്കിൽ സക്ഷേമമവനിയിലമരാം
ഇത്ര ശ്രേഷ്ഠനാമൊരുവൻ നിൻ
കൂട്ടിനായരികിലുണ്ടതിനാൽ

2.

നീയിന്നധികം ധനിയാകാൻ നിധിയാം
തീയിലൂതിക്കഴിച്ച പൊന്മതിയാം
ഭൂവിൽ ക്രിസ്തുവുളളവനെപ്പോലിത്ര
മാ ധനികനില്ലറിക

3.

ലോകധനം സൗഖ്യമാർഗ്ഗമായ്
കരുതി പോകും നരർക്കുളള
വിനയ്ക്കില്ലൊരറുതി എന്നാൽ
ക്രിസ്തുവിൽ സമാധാനം
നിത്യമാം സുഖദാനമരുളും

489

യേശുനായകൻ സമാധാനദായകൻ
നിനക്കെന്നും ധനമേ
എന്തിന്നാകുലം കലരുന്നെൻ മനമേ!
നിൻ സഹായകനവൻ ശക്തനാകയാൽ
നിനക്കു നിർഭയമേ
ലോക പോരിതിലനുദിനം ജയമേ