1.

കനകമോ നിധികളോ
കളിമേള രസങ്ങളോ
ഉടലിൻ ഭംഗിയോ സുഖ -
മരുളുന്നില്ലെനിക്കൊട്ടും

2.

ഉലകവുമതിന്നുടെ
ബഹളവും നശിച്ചിടും
മലർപോലായതു വാടും
ക്ഷണമാത്രം നിലനിൽക്കും

3.

ഇതുതാൻ ഗോപുരമതി -
നെതിരാരും വരികില്ല
തിരുരാജ്യം നശിക്കുമോ?
നിലനിൽക്കുമൊടുവോളം

4.

അടിയനോ പരദേശി
അലയുന്നാകിലുമെന്നെ
സുരലോകമഹിമയിൽ തരസാ
ചേർത്തിടും നാഥൻ

490

പലതരം ഹൃദയങ്ങൾ
പലതിലാശ വയ്ക്കുന്നു
മമ ലാക്കെന്നുടെ യേശു
അവനത്രേയെനിക്കെല്ലാം