1.
പാപത്തിൻ ശിക്ഷ നീക്കി
ഭാവി പ്രത്യാശ നൽകി
ഭാരങ്ങൾ നാൾതോറും
സർവ്വഭാരങ്ങൾ നാൾതോറും
തന്മേൽ വഹിച്ചുകൊണ്ടു
ചെമ്മെ നടത്തിടുന്ന
താനന്ദമാനന്ദം പരമാനന്ദമാനന്ദം
2.
ബുദ്ധി പറഞ്ഞുതന്നും ശക്തി
പകർന്നുതന്നും
മുമ്പിൽ നടക്കുന്നു
അവൻ മുമ്പിൽ നടക്കുന്നു
തൻനാദം കേട്ടുകൊണ്ടു
പിമ്പേ ഗമിച്ചിടുന്ന
താനന്ദമാനന്ദം പരമാനന്ദമാനന്ദം
3.
ക്രിസ്തു എനിക്കു ജീവൻ
മൃത്യൂ എനിക്കു ലാഭ
മത്രേയെന്നാണല്ലോ തന്നിൽ
പ്രത്യാശ വച്ചുളേളാ -
രേതും നിരാശകൂടാ -
തോതുന്നതാകയാലെ
ന്താനന്ദമാനന്ദം പരമാനന്ദമാനന്ദം
4.
ലോകത്തിലാശ്രയിച്ചും
ഭോഗത്തിലാശവച്ചും
പോകുന്നവരെല്ലാം
ഇന്നു പോകുന്നവരെല്ലാം
വേകുന്ന തീക്കടലിലാകുന്ന നേരമതി
ലാനന്ദമാനന്ദം നമ്മൾക്കാനന്ദമാനന്ദം