1.

സ്വർഗ്ഗത്തിലെൻധനം ഭദ്രം സുശോഭനം
ഉലകത്തിന്‍റെ സ്ഥാപനം അതിനുമുമ്പുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം

2.

പാപത്തിന്നിച്ഛകൾ പാരിൻ പുകഴ്ചകൾ
കൺമയക്കും കാഴ്ചകൾ മണ്മയരിൻ വേഴ്ചകൾ
ഒന്നിലുമെന്മനമേതുമേ മയങ്ങിടാ

3.

ഇന്നുളള ശോധന നൽകുന്ന വേദന
വിഷമമുളളതെങ്കിലും വിലയുണ്ടതിനു പൊന്നിലും
വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ

4.

കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ
ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾ
യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം

492

അനാദിനാഥനേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ