1.

ചെങ്കടൽ പിളർന്നു നൽവഴി നടത്തിടും
അടിമയിൻ നുകം തകർത്തു
വീണ്ടെടുത്തവൻ
ചിറകുകൾ വിടർത്തി മറവിൽ
കാത്തിടുന്നവൻ ..യേശു

2.

മുന്നിലും പിറകിലും നടന്നു കാവലായ്
മേഘമൊന്നെനിക്കുമേൽ
വിരിച്ചു സ്നേഹമായ്
നീണ്ടമരുഭൂവിലുളളങ്കൈയിൽ
താങ്ങിടും ..യേശു

3.

കോട്ടകൾ തകർത്തിടാൻ
ബലത്തെ നൽകിടും
നീട്ടിയ ഭൂജത്താലെന്നെ
താൻ നടത്തിടും
വീട്ടിലെത്തുവോളം പൊൻമുഖത്തെ
നോക്കിടാം..യേശു

4.

ക്ഷാമകാലത്തെന്നെ
ക്ഷേമമോടെ കാത്തിടും
പച്ചപ്പുൽത്തകിടിയിൽ കിടത്തിടുന്നവൻ
വേണ്ടതെല്ലാം നിത്യമേകി
പോറ്റിടുന്നവൻ..യേശു

495

യേശു നല്ലവൻ എനിക്കു
യേശു നല്ലവൻ
നല്ല രക്ഷകൻ തൻനാമം
വാഴ്ത്തിപ്പാടും ഞാൻ
യേശു നല്ലവൻ അതേ എൻ
യേശു നല്ലവൻ