1.
മർത്ത്യരക്ഷയ്ക്കായ്
മൃതി വരിക്കുവാൻ
നിത്യതയിൽ നീ നിർണ്ണയിക്കയോ!
ഇപ്പാപിയെൻ പാപത്തിൻ ഭാരം
നീ വഹിക്കയോ!
2.
പരമദുഷ്ടരാം ദ്രോഹികൾഞങ്ങൾ
പരിശുദ്ധൻ നിന്നെ
കുരിശിൽ തൂക്കിയോ!
ഇപ്പാതകർക്കെന്നും നിൻ
കൃപയൊന്നേയുളളാശ്രയം
3.
പാപത്തെ സദാ വെറുക്കും ദൈവം നീ
പാപിയെ മുദാ സ്നേഹിക്കുന്നതാൽ
നിൻചങ്കിലെ ചോരയാലെന്നെ
വീണ്ടെടുക്കയോ!
4.
ഏകയാഗത്താൽ വിശുദ്ധരാകു
വോർക്കെന്നും
സൽഗുണപൂർത്തി നൽകി നീ
നൽപുതുവഴി തുറന്നു
തന്നെനിക്കുമുൾപ്രവേശനം
5.
പരീക്ഷിതനായ് നീ കഷ്ടമേൽക്കയാൽ
പരീക്ഷിതർക്കു നീ നൽസഹായിയാം
തേൻമൊഴികളെൻ ഹൃദയത്തിൻ
വിനകൾ തീർക്കുമെപ്പൊഴും
6.
വരുന്നു ഞാനിതാ കുരിശിൻ പാതയിൽ
മരിച്ചു ഞാനും നീ എന്നിൽ ജീവിപ്പാൻ
ഈയെനിക്കിനീയുലകത്തിൻ
മഹിമ വേണ്ട നീ മതി
7.
സ്വന്തപുത്രനെയാദരിച്ചിടാ -
തെന്നും ഞങ്ങൾക്കായ്
തന്ന ദൈവമേ നീ സകലവുമവനിൽ
തന്നെന്നെ നിത്യം പോറ്റിടും