2.

ജീവിതമാം വൻ കടലിന്നക്കരെ
ഞാനെത്തുവോളം
മാർഗ്ഗനിർദ്ദേശം നൽകിയെൻ
യാത്ര സുഗമമാക്കുക

3.

നിസ്സഹായനാകുമെന്റെ
വിശ്വാസമാം നൗകയെ നിൻ
ശാശ്വതകരം നയിച്ചു
സന്തതം പാലിക്കേണമേ

4.

ശക്തിയായ കാറ്റും കോളും
ദർശിച്ചു ഞാൻ പേടിക്കുമ്പോൾ
ഭീരുവായതെന്തിനു നീ എന്ന
സ്വരം കേൾക്കെട്ടെ ഞാൻ

5.

അന്ധകാരത്താലെൻ മാർഗ്ഗം
വ്യക്തമല്ലെന്നു തോന്നിയാൽ
ബന്ധുരമാം നിന്മുഖത്തിൻ
കാന്തിയതിൽ ശോഭിക്കട്ടഞാൻ

6.

മേഘത്തിൽ നീ വന്നിടുമ്പോൾ
തേജസ്സിൽ ഞാൻ നിന്നെ കാണും
നിന്നോടു സദൃശനാകാൻ
പ്രാപിക്കും ഞാൻ രൂപാന്തരം

7.

വീഴാതെന്നെ കാത്തു തവ
തേജസ്സിൻ സന്നിധാനത്തിൽ
ചേർത്തിടുവാൻ പ്രാപ്തനാമെൻ
കർത്തനെന്നും
സ്തോത്രം ആമേൻ

501

1.

എന്റെ കർത്താവാമെശുവേ!
ആശ്രിതവത്സലാ പ്രഭോ!
നിൻകരത്താൽ താങ്ങിയെന്നെ
നിൻപാതയിൽ നടത്തുക