2.
എൻ വേദനവേളയിൽ
നീ വരും തുണയായ്
പേടിക്കയില്ലിനീ ഞാൻ - എന്നിൽ
നൽകിയതെല്ലാം നന്മയിൻ
കരുതൽ എന്നൊരു നാളറിയും
3.
എൻ ജീവിതഭാരങ്ങൾ ആരിലുമധികം
നീയറിയുന്നുവല്ലോ - നാഥാ
നിന്നിലല്ലാതെയാരിൽ ഞാൻ ചാരിടും
നീറുന്ന ശോധനയിൽ
4.
ഈ ലോകസാഗരത്തിൽ
വൻതിരമാലകൾ
ആഞ്ഞടിക്കും നേരത്തിൽ - നിന്റെ
ആണികളേറ്റ പാണിയാലെന്നെ
നീ അൻപോടു താങ്ങിടുന്നു
5.
എന്നാധികൾ തീർപ്പാൻ
എന്നു നീ വരുമോ
എന്നുമെന്നാശയതാം - അന്നു
ഖിന്നതയകന്നു നിന്നോടുകൂടെ
ഞാൻ എന്നാളും വാണിടുമേ
510
1.
എൻ യേശുവേ രക്ഷകാ
നല്ല സ്നേഹിതൻ നീ
മാറാത്ത മാധുര്യവാൻ - നീയോ
ഇന്നലേമിന്നും എന്നുമനന്യനായ്
മന്നിലെൻ കൂടെയുണ്ട്