1.
സന്തതം തന്നുപകാരങ്ങളെ
ന്നന്തരംഗമോർത്തു പാടിടുമേ
അന്തമില്ലാ കൃപ പകർന്നെൻ
ബന്ധനമഴിച്ചവൻ വീണ്ടെടുത്തു
സ്വന്തമാക്കി ദൈവപൈതലാക്കി
2.
ലോകം തരാത്ത സമാധാനവും
ശോകം കലരാത്തൊരാനന്ദവും
അനുദിനവും അരുളിയെന്നെ
അനുഗ്രഹിക്കുന്നവനത്ഭുതമായ്
അനുഗമിക്കുന്നു ഞാനിന്നവനെ
3.
പാരിടമിതിൽ പല ശോധനകൾ
നേരിടുകിലും ഭയമില്ലെനിക്കു
ചാരിടും ഞാനെൻപെഴും തൻ
മാറിടമതിലഭയം തിരയും
മാറിടുമെൻ മനഃക്ലേശമെല്ലാം
4.
നല്ല പോരാട്ടം പോരാടിടും ഞാൻ
മുമ്പിലുളേളാട്ടം തികച്ചിടും ഞാൻ
വിശ്വാസത്തെ കാത്തിടുമെന്നാ
ശ്വാസനാട്ടിൽ ഞാനെത്തിടുമേ
ദർശിക്കുമേശുവിൻ
പൊൻമുഖം ഞാൻ
511
എൻമനം പുതുഗീതം പാടി
വാഴ്ത്തിപ്പുകഴ്ത്തിടുമേ
ഉന്നതനേശുവിനെ നിത്യജീവനെനി
ക്കരുളാനവൻ തിരു
ജീവനെത്തന്നല്ലോ എനിക്കവൻ
തൻജീവനെത്തന്നല്ലോ
511 എൻമനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ ഉന്നതനേശുവിനെ നിത്യജീവനെനി ക്കരുളാനവൻ തിരു ജീവനെത്തന്നല്ലോ എനിക്കവൻ തൻജീവനെത്തന്നല്ലോ