513

1.

ജീവനദി ശബ്ദം മുഴങ്ങിടുന്നു
സകലത്തിൻമേലും ജയം കൊളളുന്നു
പാപവാഴ്ച നീക്കി ഭരിച്ചു തന്റെ
പാവനമാം ശക്ത്യാ ജയം നൽകുന്നു

2.

വിശ്വാസത്താലത്രേ
രക്ഷിതനായ് ഞാൻ
ആശ്വസിപ്പാനിത്രയ്ക്കരുളിയവൻ
നിശ്വസിത വാക്കാൽ നിറച്ചു തന്റെ
നിയമത്തിനുളളിൽ നിലയേകിനാൻ

3.

പുതുനിയമത്തിൻ രക്തമെന്നുടെ
വിധുരത നീക്കി ഗതിയേകി മേ
അതിവിശുദ്ധാത്മാ പകർന്നെപ്പോഴും
മതിയിങ്കൽ വാഴുന്നവൻ ദയയാ

4.

തൻ തിരുവാഗ്ദത്തമോർ -
ത്തിടുമ്പോഴെൻ
വെന്തുരുകും ചിത്തം മകിഴ് കൊളളുന്നു
ബന്ധുവവനെന്നെ ചന്തമായ് കാത്തു
തൻതിരുഭാഗ്യത്തിൻ പങ്കു നൽകുന്നു

5.

കടൽ മദ്ധ്യത്തിൽ ഞാൻ കിടക്കുകിലും
തടവില്ല തൻകൈ നടത്തുമെന്നെ
തിരമാലയേറി താഴ്ത്തുവാൻ വന്നാൽ
തിരുക്കൈയെ നീട്ടി ചേർത്തുകൊളളും താൻ

6.

അന്ധകാരം തിങ്ങുമിദ്ധരെ
വൻതിരകളെന്നെ ചൂഴ്ന്തുവരവേ
അന്ധകാര മദ്ധ്യേ ഞാൻ കരയുമ്പോൾ
സന്താപത്തെ നീക്കാൻ താനൊരുങ്ങിടും
യഹോവയിൽ തന്റെ
ബലം വയ്പവൻ
സഹായത്തിനൊന്നും കരുതേണ്ടിനി