1.

അവനെയമിതം സ്നേഹിപ്പാൻ
അധികം തരും ശോധനയിൽ
അനുഗ്രഹം ലഭിക്കും ആകുലമകറ്റും
അവൻ സന്നിധി മതിയെനിക്ക്

2.

ബലഹീനതയിൽ കൃപ നൽകി
പുലർത്തും എന്നെ വഴി നടത്തും
പലതിനെ നിനച്ചു വിലപിച്ചു ഹൃദയം
കലങ്ങിടുകയില്ലിനി ഞാൻ

3.

മരുവിൻ വെയിലിൽ തളരാതെ
മറയ്ക്കും തന്‍റെ ചിറകടിയിൽ
തിരുമാർവ്വിലെന്നെയണച്ചിടും
സ്നേഹക്കൊടിയെൻമീതെ വിരിച്ചിടുന്നു

4.

ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും
ശത്രുസേനകളെ
ജയവീരനേശുവെന്നധിപതിയല്ലോ
ഭയമെന്നിയേ വസിച്ചിടും ഞാൻ

517

ആനന്ദം ആനന്ദമേ
ക്രിസ്ത്യജീവിതം ആനന്ദമേ
ആനന്ദം ആനന്ദമേ
ഇതു സൗഭാഗ്യജീവിതമേ