1.

പലവിധ ശോധന നേരിടുകിൽ
ഇനിമലപോൽ തിരനിരയുയർന്നിടുകിൽ
കലങ്ങുകയില്ല ഞാനവനരികിൽ
അലകളിൻ മീതെ വന്നിടുകിൽ

2.

ഇരിക്കുകിൽ തൻ വയലിൽ
പരിശ്രമിക്കും ഞാൻ
മരിക്കുകിൽ തന്നരികിൽ വിശ്രമിക്കും
ഒരിക്കലുമൊന്നിനും ഭാരമില്ലാ -
തിരിക്കുമെൻ ഭാഗ്യത്തിനിണയില്ല

3.

പരത്തിലാണെന്നുടെ പൗരത്വം
ഇനി വരുമവിടുന്നെൻ പ്രാണപ്രിയൻ
മണ്മയമാമെന്നുടലന്നു വിണ്മയമാം
എൻ വിന തീരും

538

എനിക്കിനി ജീവൻ ക്രിസ്തുവത്രേ
മരിക്കിലുമെനിക്കതു ലാഭമത്രേ
മനമേ യേശു മതി
ദിനവും തൻചരണം ഗതി