1.

അവനിയിലെ അനർത്ഥങ്ങളാൽ
അലയുവാൻ അവനെന്നെ കൈവിടില്ല
അകമെ താനരൂപിയായുളളതിനാൽ
ആകുലമില്ലെനിക്കാധിയില്ല

2.

ജീവിതമാം എൻ പടകിൽ
വൻ തിരമാല വന്നാഞ്ഞടിച്ചാൽ
അമരത്തെൻ അഭയമായ്‌ നാഥനുണ്ട്
അമരും വൻ കാറ്റും തിരമാലയും

3.

ബലഹീനമാം എൻ ശരീരം
ഈ മണ്ണിൽ മണ്ണായ്‌ തീരുമെന്നാൽ
തരും പുതുദേഹം തൻ ദേഹ സമം
തേജെസ്സെഴുന്നൊരു വിൺ ശരീരം

539

അനുദിനമെന്നെ പുലർത്തുന്ന ദൈവം
അനവധി നന്മകൾ നല്കിടുന്നു
അനന്തമാം തിരുകൃപ മതിയേ
ആനുഗ്രഹ ജീവിതം നയിച്ചിടുവാൻ