1.

ആപത്തുനാളുകളിൽ
ആവശ്യവേളകളിൽ
എത്തുമവനരികിൽ കാത്തിടും
കണ്മണി പോൽ

2.

തന്റെ പിതൃഭവനം
എന്റെ നിത്യമാംവീടാം
വന്നെന്നെ ചേർത്തിടുംതാൻ
പിന്നെപ്പിരികയില്ല

3.

ക്രിസ്തുവിലെൻ മനമേ
ഇത്ര സൗഭാഗ്യമെങ്കിൽ
എന്തിന്നു കലങ്ങിടുന്നു?
സന്തോഷിച്ചുല്ലസിക്കാം

542

എന്തൊരു സൗഭാഗ്യം!
എന്തൊരു സന്തോഷം!
യേശു എൻ രക്ഷകനായ്‌
ക്രൂശിലെനിക്കായ്‌ മരിച്ചു
പാപമെല്ലാം പരിഹരിച്ചു
ശാപദോഷങ്ങൾ ഹനിച്ചു
ഞാൻ പാടുംകീർത്തനങ്ങൾ