1.
അത്യന്തം സ്തുത്യൻ നീയത്യുന്നതൻ
നിത്യവും നിന്നെ ഞാൻ വാഴ്ത്തും നാഥാ
കൃത്യങ്ങൾ നിന്നുടെയത്ഭുതങ്ങൾ
കൃത്യമായോർത്തു ഞാൻ സ്തോത്രം ചെയ്യും
2.
ശോകം കലരാത്ത സന്തോഷവും
ലോകം തരാത്ത സമാധാനവും
ദാഹം വരാതുളള വെളളവും നീ
നൽകും നിന്നാശ്രിതർക്കാവശ്യം പോൽ
3.
തീരാത്ത സ്നേഹം നിൻ സ്നേഹം മാത്രം
മാറാത്ത കർത്താവും നീ മാത്രമാം
തോരാത്ത കണ്ണീർ തുടയ്ക്കും നിൻ കൈയ്
ചാരത്തു നീ വന്നെൻ ഭീതി നീക്കും
4.
കൂടാരവാസം കഴിഞ്ഞു നിന്റെ കൂടെ
ഞാൻ പാർക്കുന്ന നാളോർക്കവേ
കൂടുന്നെന്നുളളിൽ പ്രത്യാശയതാൽ
പാടുന്നു ഞാൻ പുത്തൻ പല്ലവികൾ
547
രാജാധി രാജാവു നീ
കർത്താധി കർത്താവും നീ
ദേവാധി ദേവൻ നീയേ
യേശുവെയൻ സർവ്വവും
നീയേയെൻ സമ്പത്തു
സംതൃപ്തി സങ്കേതം
നീയേയെൻ സൗഭാഗ്യം
സന്തോഷം സംഗീതം