1.

വിലയേറും തൻ ചോര
വിലയായ് തന്നെന്നെ
വിമലജൻ വാങ്ങിയല്ലോ
ഇതുപോലെ സ്നേഹിച്ചു
ജീവനും നൽകുവാൻ
ആരു തുനിഞ്ഞിടുമോ?

2.

മുന്നിലെ ചെങ്കടൽ
പിന്നിലെ വൻ പട
തന്നിലും തൻജനത്തെ
ഖിന്നത തീർത്തുടൻ
അക്കരെയെത്തിച്ചോൻ
എന്നും നമ്മൾക്കുണ്ട്

3.

മരുവാസമേകും
പ്രതികൂലമെത്രയും
മധുരമായ് മാറ്റുമവൻ
മരണത്തിൻ നിഴലിലും
പതറാതെ നിർത്തുവാൻ
മുറ്റും ശക്തനവൻ

4.

വീടൊന്നൊരുക്കി ഹാ!
വേഗത്തിൽ വന്നിടും
വീട്ടിൽ കൈക്കൊണ്ടിടും
താൻ നിത്യതമുഴുവനും
പിരിയാതെ വാഴും നാം
നിത്യവും ആനന്ദമായ്

553

കരുതുന്നു നമ്മളെ
കർത്താവു നിത്യവും
കലങ്ങേണ്ടതൻ ജനമേ
ആമയം തീർത്തവൻ
ചേലൊടു പോറ്റിടും
എന്നും നിർണ്ണയമായ്