1.
തൻതിരുചിറകിൻ മറവിൽ
ഞാനെന്നും നിർഭയമായ് വസിക്കും
ഏതൊരു ഖേദവും വരികിലും
എന്‍റെ യേശുവിൽ ചാരിടും ഞാൻ -
2.
എന്നെ കരങ്ങളിൽ വഹിച്ചിടും
താൻ എന്‍റെ കണ്ണുനീർ തുടച്ചിടും താൻ
കാരിരുൾ മൂടുമെൻ ജീവിത വഴിയിൽ
അനുഗ്രഹമായ് നടത്തും -
3.
എന്നെ വിളിച്ചവൻ വിശ്വസ്തനാം
എന്നും മാറാത്ത വല്ലഭനാം
ഇന്നെനിക്കാകയാലാകുലമില്ല
മന്നവനെൻ തുണയാം -
4.
ലോക സുഖങ്ങളെ ത്യജിച്ചിടും ഞാൻ
സ്നേഹനാഥനെ അനുഗമിക്കും
നിന്ദകൾ സഹിച്ചും ജീവനെ പകച്ചും
പൊരുതുമെന്നായുസ്സെല്ലാം -
557
എത്ര നല്ലവനേശുപരൻ!
മിത്രമാണെനിക്കെന്നുമവൻ!