1.
എന്നും നൽസങ്കേതം
ദൈവം തന്നു നമ്മെ കാത്തിടുന്നു
മണ്ണും മലയും നിർമ്മിച്ചതിന്നും
മുന്നമേ താൻ വാഴുന്നു
2.
രാവിലെ തഴച്ചുവളർന്നു
പൂവിടർന്ന പുല്ലുപോലെ
മേവിടുന്ന മനുഷ്യർ വാടി
വീണിടുന്നു വിവശരായ്
3.
ചേരും മണ്ണിൻ പൊടിയിലൊരു
നാൾ തീരും മനുഷ്യമഹിമയെല്ലാം
വരുവിൻ തിരികെ മനുഷ്യരേ
യെന്നരുളിചെയ്യും വല്ലഭൻ
4.
നന്മ ചെയ്തും നാട്ടിൽ പാർത്തും
നമുക്കു ദൈവസേവ ചെയ്യാം
ആശ്രയിക്കാം അവനിൽ മാത്രം
ആഗ്രഹങ്ങൾ തരുമവൻ
5.
നിത്യനാടു നോക്കി നമ്മൾ
യാത്ര ചെയ്യുന്നിന്നു മന്നിൽ
എത്തും വേഗം നിശ്ചയം നാം
പുത്തൻ ശാലേം പുരമതിൽ
558
നമുക്കഭയം ദൈവമത്രേ
മനുഷ്യഭയം വേണ്ടിനിയും
558 നമുക്കഭയം ദൈവമത്രേ മനുഷ്യഭയം വേണ്ടിനിയും