1.
അഖില ചരാചര രചയിതാവാം
അഖിലജഗത്തിനുമുടയവൻ താൻ
അവനെന്റെ താതനായ് തീർന്നതിനാൽ
അവനിൽ ഞാനെത്രയോ സമ്പന്നനാം
2.
അറിയുന്നവനെന്റെ ആവശ്യങ്ങൾ
അടിയനറിയുന്നതിലുപരി
ആവശ്യനേരത്ത് അവൻ തുണയായ്
അതിശയമായെന്നെ പുലർത്തിടുന്നു
3.
അവനിയിലെനിക്കു വരുന്നതെല്ലാം
അവനവിചാരിതമായതല്ല
അവനറിയാതൊരു ചെറു മുടിയും
അടരുകയില്ലതു നിർണ്ണയമെ!
4.
അണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽ
അകതാരിലാകെ എന്നാശയത്
അവിടെയാണെന്നുടെ സ്വന്തഗൃഹം
അനവരതം അതിൽ അധിവസിക്കും
565
അൻപിൻ ദൈവമെന്നെ
നടത്തുന്ന വഴികൾ - അത്ഭുതമേ
അവൻ കൃപകളെന്നിൽ ചൊരിയുന്നതോ
അനൽപ്പമേ