1.

ജീവകൃപയിൻ നിജവിയർപ്പു
വെളളമെന്റെ
മേലൊഴിച്ചു പാപത്തിൽനിന്നുണർത്തി
നാവിലൊരു പുതിയ
പ്രാർത്ഥനയെപകർന്നവൻ
എൻ..എൻ..എൻ..എൻ

2.

തന്നുയിരിന്നിരിപ്പതാം രുധിരം തന്നി -
ലെന്നുമിരിക്കുമുഷ്ണം തന്നെനിക്കു
എന്നുമുയിരിൽ മരുവും
മരണവിഷമൊഴിച്ചവൻ
എൻ..എൻ..എൻ..എൻ

3.

വിശുദ്ധിവരുത്തുമാറിങ്ങിന്നാ -
ത്മാവിനെ നൽകീ -
ട്ടശുദ്ധമാമിരുളെന്നുളളിൽ നിന്നകറ്റി
വിശ്വാസം പ്രത്യാശ സ്നേഹ
മെന്നാത്മാവിങ്കൽ തന്നവൻ
എൻ..എൻ..എൻ..എൻ

4.

ഉയിർത്തു മറിയയ്ക്കു
പ്രത്യക്ഷമായ പോലിപ്പാ
പിയാമെനിക്കുളളത്തിൽ
പ്രത്യക്ഷമായവൻ ഒഴുകും
സ്നേഹവാക്കാലെന്നുളളമൊക്കെയും
കവർന്നവൻ
എൻ..എൻ..എൻ..എൻ

5.

തന്നുടെ ജഡത്തോടുമസ്ഥി
യോടുമൊന്നായെന്നെ
യെന്നും പിരിയാതവണ്ണം
ചേർത്തുകൊണ്ടവൻ
തന്നുളളം തുറന്നു
മനമെല്ലാമെന്നോടറിയിച്ചവൻ
എൻ..എൻ..എൻ..എൻ

6.

ആധികളൊഴിച്ചെന്നെ
കാക്കുന്നവൻ ഭക്ഷ -
ണാദികൾ തന്നു നിത്യം പോറ്റുന്നവൻ
നീതി വഴിയിലെന്നെ
നടത്തിക്കൊണ്ടുവരുന്നവൻ
എൻ..എൻ..എൻ..എൻ

7.

ഞാനവനുമവനെനിക്കുമെന്നും സ്വന്തം
ഞാനവനൊഴികെ മറ്റാരെയുമെ
നൂനമറിയുന്നില്ലവനെനിക്കെല്ലാമായവൻ
എൻ..എൻ..എൻ..എൻ

570

ജീവനായകനേ! മനുവേലേ!
ലേ ലേ ലെൻ ജീവനായകനേ!