1.

എന്നെത്തൻ തങ്കച്ചോരയാൽ
വീണ്ടെടുത്തെന്തൊരത്ഭുതം
എന്നെ നിത്യവും കാത്തിടും
തന്നുടെ സ്നേഹം ഹാ! വർണ്ണ്യമോ!

2.

കൂരിരുളേറും പാതയിൽ തൻ
മുഖത്തിൻ ശോഭ കാണും ഞാൻ
ഈ മരുയാത്രയിൽ ചാരുവാൻ
കർത്തനല്ലാതെയിന്നാരുളളു

3.

അല്ലലേറിടുമ്പോൾ താങ്ങുവാൻ
നല്ലൊരു കൂട്ടാളി യേശു താൻ
ഞാൻ സദാ തന്നുടെ ചാരത്തു
മേവിടും നാളകലമല്ല

577

എന്നെന്നും പാടി ഞാൻ വാഴ്ത്തിടും
എൻ രക്ഷകനാം യേശുവിനെ
തന്നുടെ നാമത്തെ കീർത്തിക്കും ഞാൻ
എന്റെ ആയുസ്സിൻ നാളെല്ലാം