1.

ലാഭമെന്നുലകസല്ലാപങ്ങളെ
ഞാനെണ്ണിവന്നൊരു നാൾ
ചേതമാണവയിന്നു ധനമാ
യേശുവുളളതിനാൽ മനമേ

2.

ആസ്തികൾ ഭൗതികമേന്മകൾ
നന്മകൾ കീർത്തിയിവയെക്കാൾ
ക്രിസ്തുവിന്റെ നിന്ദയോർത്താ -
ലെത്രയോ ശ്രേഷ്ഠം! മനമേ

3.

എന്നിൽ വെളിപ്പെടും
തേജസ്സു നിനച്ചാൽ
മന്നിലിന്നാളിൽ വന്നിടുന്ന ഖിന്നതകൾ
തീരെ നിസ്സാരം മനമേ

4.

ഭൂവനമിതിൽ പല ദുസ്സഹശോധന
നേരിടുന്നേരം സഹനശക്തി
നൽകും ദൈവ -
കൃപ മനോഹരമാം മനമേ

578

എണ്ണിയാൽ തീർന്നിടുമോ?
എന്നിലെൻ ദൈവം നൽകിയ കൃപകൾ
എണ്ണീലടങ്ങിടുമോ?