1.

വഞ്ചകരുടെ കടുംകൊടുമയിലെൻ മനം
ചഞ്ചലപ്പെട്ടിടുകിൽ - അവൻ
തഞ്ചം തൻ തിരുനെഞ്ചിൽ തരും
ഞാനഞ്ചിടാതാശ്വസിക്കും

2.

മൃത്യുവിൻ താഴ്‌വരയെത്തുകിലവിടവൻ
കൂട്ടിനു കൂടെവരും - എന്റെ
ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും
നല്ല മിത്രമാണെനിക്കു

3.

ദൈവികഹിതം നിറവേറണമതു മമ
ജീവിതലക്ഷ്യമതാൽ - ഇനി
ജീവൻ മരണമെന്താകിലും ഞാൻ
കർത്താവിന്നുളളവനാം

4.

ചെങ്കടൽ പിരിയും യോർദ്ദാൻ പിളരും
തൻകരബലത്താലെ - പിന്നെ
സങ്കടമെന്തിനു ജീവിതമരുവിൽ
താൻ മതിയൊടുവോളം

580

കാരുണ്യക്കടലീശൻ
കാവലുണ്ടെനിക്കനിശം
കാരിരുൾ വേളകളിൽ എന്നെ
കാത്തിടും തൻ കരത്തിൽ