1.

ആരെ ഞാൻ വിശ്വസിക്കുന്നുവെന്ന
തറിയുന്നവനെന്നന്ത്യം വരെ
എന്നുപനിധിയെ സൂക്ഷിച്ചിടുവാൻ
തന്നുടെ കരങ്ങൾ കഴിവുളളതാം

2.

ഇന്നലേമിന്നുമെന്നേക്കുമവൻ
അനന്യൻ തൻകൃപ തീരുകില്ല
മന്നിൽ വന്നവൻ വിണ്ണിലുളളവൻ
വന്നിടുമിനിയും മന്നവനായ് -

3.

നിത്യവും കാത്തിടാമെന്ന നല്ല
വാഗ്ദത്തം തന്ന സർവ്വേശ്വരനാം
അത്യുന്നതന്‍റെ മറവിൽ വസിക്കും
ഭക്തജനങ്ങൾ ഭാഗ്യമുളേളാർ -

4.

കളങ്കമെന്നിയെ ഞാനൊരിക്കൽ
പളുങ്കുനദിയിൻ കരെയിരുന്നു
പാടിസ്തുതിക്കും പരമനാമം
കോടികോടി യുഗങ്ങളെല്ലാം -

581

എക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാരണത്താലും എന്നെ കൈവിടില്ല