1.
എന്റെ പാപശാപമെല്ലാം
നീക്കി - കർത്തൻ
എന്നെ ദൈവപൈതലാക്കി മാറ്റി
സന്താപങ്ങൾ തീർന്നിന്നാകയാൽ
ഞാൻ പാടും
സന്തോഷത്തിൻ സംഗീതമുച്ചത്തിൽ
2.
ആകുലങ്ങൾ തിങ്ങിടുന്ന
നേരം - എന്നിൽ
ആശ്വാസം പകർന്നു നാഥൻ കാക്കും
ആപത്തിലും തെല്ലും
മാറാതെ നിന്നെന്നെ
ആണിയേറ്റ പാണിയാൽ താൻ താങ്ങും
3.
ശത്രു നേരെ വന്നെതിർ -
ത്തെന്നാലും എന്റെ
യാത്രാമദ്ധ്യേ എന്തു നേരിട്ടാലും
കർത്താവിൽ ഞാൻ ചാരി
തൻ മുഖത്തെ നോക്കി
യാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ
4.
വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ - നിത്യ
വീട്ടിൽ ചെന്നു ചേരും നാൾവരെയും
വീഴാതെന്നെ കൈയിൽ
വിശ്വസ്തനായ് കാത്തു
വിശ്വാസത്തിൻ നായകൻ നടത്തും