1.
പാപത്തിൻഭാരം നീങ്ങി മമ
നാവിലുയർന്നു സ്തോത്ര ഗാനം -
2.
സന്താപമെല്ലാം തീർന്നുയെന്നിൽ
സന്തോഷം വന്നു ഹല്ലേലുയ്യ
3.
ഉളളം കലങ്ങി നീറിടുമ്പോൾ
ഉണ്ടെനിക്കേശു ആശ്വാസമായ് -
4.
കൺകൾ നിറയും നേരങ്ങളിൽ
കണ്ണീർ തുടയ്ക്കും തൻ കരങ്ങൾ
5.
ഇത്ര സൗഭാഗ്യ ജീവിതം ഹാ!
ഇദ്ധരയിൽവേറില്ലിതുപോൽ