1.

പാതയിലെന്നും നല്ലൊരു
ദീപവുമാപത്തിലഭയവുമേ എന്റെ
വ്യാധിയിലൗഷധമാധിയിലാനന്ദം
സകലവുമെനിക്കവനാം

2.

ലോകസുഖങ്ങൾ സ്വപ്നസമാനമാ
കെയകന്നൊഴിയും സർവ്വ
ശോകവും തീർക്കുമേശുവിൻ
നാമം ശാശ്വതം ശാശ്വതമേ

3.

മാനവരൂപമണിഞ്ഞവനുലകിൽ
താണവനായെങ്കിലും സർവ്വ
മാനവർ വാനവരഖിലരുമൊരുപോൽ
തൻപദം കുമ്പിടുമേ

4.

ലാഭമെന്നുലകം കരുതുവതഖിലം
ചേതമെന്നെണ്ണുന്നു ഞാൻ എന്റെ
ലാഭമിനിയുമെന്നേശുവിൻ തൃപ്പദം
ചേർന്നിടും ഞാനൊടുവിൽ

598

തേനിലും മധുരമേശുവിൻ
നാമം ദിവ്യമധുരമാമേ അതു
തേടുകിലുലകിലേവനും
സുദൃഢം നേടും നിത്യാനന്ദത്തെ