2.
സ്വർഗ്ഗീയ സർവ്വ സൗഭാഗ്യങ്ങളാലേ
ക്രിസ്തുവിൽ ധന്യനായ് തീർന്നു
ഞാൻ ചാലേ ലോകത്തിൻ ഭോഗങ്ങൾ
പുല്ലിൻ പൂവെന്നപോലെ
വേഗം മായുന്നു കാലേ
3.
ആഴത്തിൽ താഴുന്ന ചേറ്റിൽ നിന്നെന്നെ
വീണ്ടെടുത്തെന്റെ കാൽ പാറയിൽ നന്നേ
വീഴാതുറപ്പിച്ചു നവ്യഗീതങ്ങൾ തന്നേ
എന്തിന്നാകുലം പിന്നെ
4.
വന്നിടും ഭക്തരിൽ കാരുണ്യമോടെ
മിന്നിടും മേഘത്തിലാനന്ദത്തോടെ
നിത്യയുഗങ്ങൾ വസിക്കും തന്നോടുകൂടെ
നീങ്ങും ദുഃഖങ്ങൾ പാടേ
5.
നിത്യമാമൈശ്വര്യകാരണ സ്വത്തേ!
സത്യതിരുവേദമദ്ധ്യസ്ഥ സത്തേ!
ഭക്തർഗണങ്ങൾക്കൊരുത്തമനാം സുഹൃത്തേ!
നിന്നെ വാഴ്ത്തും ഞാൻ ചിത്തേ
600
1.
എല്ലാ സൗഭാഗ്യവും ക്രിസ്തുവിലുണ്ടേ
സർവ്വസമ്പൂർത്തിയും തന്നിൽ ഞാൻ കണ്ടേ
എല്ലാ സന്താപവും നീങ്ങിയുല്ലാസം
പൂണ്ടേ കണ്ടാനെന്നെയും പണ്ടേ