2.
ആത്മാവിൽ ദരിദ്രരായിത്തീർന്നവരാം
ഭാഗ്യവാന്മാർ
ആധിവേണ്ടസ്വർഗ്ഗരാജ്യം
നിത്യമവർക്കുളളതല്ലോ
3.
ദുഃഖിക്കുന്നോർ ഭാഗ്യവാന്മാർ
ലഭ്യമാകുമാശ്വാസവും
സൗഖ്യവും സംപ്രാപ്തമാകും
സത്യനാഥൻ സാമീപ്യവും
4.
സൗമ്യതയുളളവരെന്നും
സന്തുഷ്ടന്മാർ ഭാഗ്യവാന്മാർ
ഭൂമിയവരവകാശമാക്കിയെന്നും
വാഴും ന്യൂനം
5.
നീതിക്കു വിശന്നു ദാഹിക്കുന്നവരോ
ഭാഗ്യവാന്മാർ
നീതിയാൽ സംതൃപ്തരാകും
നീതിമാൻ നിമിത്തമായി
6.
കാരുണീകർ ഭാഗ്യവാന്മാർ
കാരുണ്യമവർക്കു കിട്ടും
കാരണീകൻ കാക്കും മുറ്റും
ഭാരം ലവലേശം വേണ്ട
7.
ശുദ്ധിയുളള ഹൃദയമാം
സിദ്ധിയുളേളാർ ഭാഗ്യവാന്മാർ
ഭക്തിയോടെ പാർത്താൽ നിത്യം
പരിശുദ്ധിമാനെ പാർക്കാം
8.
സമാധാനം സാദ്ധ്യമാക്കും
സോദരരോ ഭാഗ്യവാന്മാർ
സർവ്വേശൻ തന്നുടെ സുതരെന്നവർ
വിളിക്കപ്പെടും
9.
നീതിക്കായി പീഡനങ്ങൾ
ഏൽക്കുവോരേ സന്തോഷിപ്പിൻ
ദൈവരാജ്യം നിങ്ങളുടെ
ദിവ്യമായോരവകാശം