1.
ദേഹികൾക്കമൃതായേതവ
ദേഹമിരിപ്പതെന്നായേ
വേദമോതിടുന്നാകയാൽ നീയേ
വേദനയിൽ തുണയെ -
ന്നാത്മിക തായേ
2.
ദേവ! നിന്നുടെ ജ്ഞാനം
മമ താപമാറ്റിടും ന്യൂനം
പാവനാശയ! മാനസവാനം
പാർക്കുവതിന്നരുൾ
നിൻബോധവിമാനം
3.
കാമതസ്കരൻ നേരേ വന്നു
കേമഭാവമായ് ചാരേ
താമസിപ്പതുണ്ടാകയാൽ ദൂരെ
നീയിരിപ്പതെന്തെനി -
ക്കീശാ! നീ പോരേ?
4.
യൂദപാതകരോടും
പുരമായിരുന്ന നീ, വീടും
താതനമ്മയുംസ്വത്തുക്കൾ നാടും
തളളിയോരെന്നെ
പുലർത്തിടുവാൻ കൂടും
5.
ആയിരം നരന്മാരിൽ
പരിപൂതനേശുവിപ്പാരിൽ
ആയവൻ ബലത്തോടു ഞാൻ ചേരിൽ
മായമെന്യേ ജയിക്കാ -
മാത്മിക പോരിൽ
6.
കഷ്ടനാളുകൾ വന്നു
വൃഥപ്പെട്ടുവെങ്കിലും, പൊന്നു
വിഷ്ടപേശ! നിൻ സന്നിധൗ നിന്നു
സ്പഷ്ടമുരയ്ക്കിൽ ഭവാൻ കേട്ടിടുമന്നു