2.

ശോഭിക്കുന്ന സൂര്യൻ താൻ
അസ്തമിക്കും വേളയിൽ
കാണിക്ക നിൻശോഭയെ
രാമുഴുവൻ ലോകത്തിൽ

3.

ഇരുളിലുളള പാന്ഥനു
വഴി തെളിച്ചു കാട്ടുവാൻ
നീ പ്രകാശിച്ചില്ലെങ്കിൽ
തെറ്റിപ്പോമാ സാധുതാൻ

4.

നിന്നെക്കണ്ടുഞാനിതാ
സന്തോഷിക്കുന്നീവിധം
നിന്നെയാക്കിവയ്ക്കുവാൻ
ദൈവം ഹിതമായല്ലോ!

5.

ഇത്ര ദൂരമെത്തും നിൻ
കാന്തിയേവമെങ്കിലോ
നിന്നോടടുത്തിടുമ്പോൾ
എന്തു ശോഭ കണ്ടിടും!

6.

പരിചയിക്കുംതോറും നിൻ
കുറവില്ലാത്ത ശോഭയെ
കാണുന്നുണ്ടുഞങ്ങളീ
നിന്നിലെന്നും ജ്യോതിസ്സേ!

7.

കാലമെത്ര കഴികിലും
മാറ്റമിന്നേ നാൾവരെ
നിന്നിലില്ല നിത്യമായ്
നീയിരിക്കുമിങ്ങനെ

8.

മിന്നിടുന്ന കീടങ്ങൾ
നിന്റെ കാന്തിയേന്തുകിൽ
നിൽക്കുമോ നിൻസത്യമാം
ശോഭയ്ക്കു മുൻപായവ

9.

ചുട്ടെടുത്ത സ്വർണ്ണത്തിൻ
കട്ടപോൽ നീ മിന്നിടും
വാനലോകത്തിങ്കൽ നീ
എന്നെന്നേക്കും ജ്യോതിസ്സേ!

623

1.

ഏറ്റം ചെറിയ ജ്യോതിസ്സേ
ലോകത്തിന്നു മുകളിൽ നീ
വാനത്തിങ്കൽ വൈരം പോൽ
നിൽക്കുന്നതാശ്ചര്യമാം