1.

മനം കനിഞ്ഞെനിക്കായ്
നിണം ചിന്തുകയായ്
നീ കാൽവറിക്കുരിശിൽ
എനിക്കൊരുവിടുതൽ
ലഭിച്ചുനിൻകരുതൽ
കണ്ടാശ്വസിപ്പാനായ്
കൃപയരുളിയത് മറന്നിടുമോ?
മാറാത്ത മഹൽ സ്നേഹം - നിൻതുണ

2.

ധനം കുറഞ്ഞിരിക്കും
മനം തളർന്നിരിക്കും
ആ നേരമെൻനേരേ
തവ മിഴി തിരിക്കും
തിരുമൊഴിയുരയ്ക്കും
സന്താപവും തീരെ
മമ കരുമനയിന്നരികണയാനാ -
രോമൽ സ്നേഹിതനാം - നിൻതുണ

3.

അമിതമായ് കരുത്തുളള -
മലൻ നീ വരുത്തു
ന്നെൻ കാലുകൾക്കുറപ്പ്
മഹിമയിൽ നിറുത്തു
ന്നതുവരെ നടത്തും
വീഴാതെ നീ കാത്ത്
നൽവഴി നിരത്തും അതിൽ നടത്തും
എൻഭീതിയുമകറ്റും - നിൻതുണ

625

നീ കരുതുകയാലൊരുവിധവും
പരിതാപമില്ല പരാ!
നിൻതുണയല്ലോ തണലല്ലോ
നീളെയെനിക്കഭയം...നീ